Cherupushpa Missionleague State Committee, Kerala
    
Home Patrons History Bylaw State Committee Gallery Circulars Mission Support National Committee Annual Plan Contact Us


 
മാലിപ്പറമ്പിൽ അനുസ്മരണം
Monday , 25 March 2019 , 13:46:06 CDT
ചെറുപുഷ്മിഷൻ ലീഗ് മാലിപ്പറമ്പിൽ അനുസ്മരണം: ചെറുപുഷ്പ മിഷൻ ലിഗ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ മിഷൻ ലീഗ് സ്ഥാപക ഡയറക്ടർ ഫാ.ജോസഫ്‌ മാലിപ്റമ്പിൽ അനുസ്മരണം ആർപ്പൂക്കര ചെറുപുഷ്പ ഇടവകയിൽ വച്ച് നടത്തി. രാവിലെ 9:20 ന് പതാക ഉയർത്തലിന ശേഷം സംസ്ഥാന പ്രസിഡന്റ് ശ്രീ.ബിനു മാങ്കുട്ടത്തിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം മൂവാറ്റുപുഴ ബിഷപ്പ് അബ്രാഹം മാർ യൂലിയോസ് ഉദ്ഘാടനം ചെയ്തു. 2017 ലെ മാലിപ്പറമ്പിൽ മിഷൻ അവാർഡ് ജേതാവ് റവ.ഫാ.ജോർജ് മാമ്പള്ളിക്ക് അവാർഡ് നല്കി ആദരിച്ചതോടൊപ്പം അഭിവന്യ കാളാശ്ശേരി പിതാവിനെ കുറിച്ച് ചങ്ങനാശ്ശേരി രൂപത പുറത്തിറക്കിയ പുസ്തക പ്രകാശനവും വേദിയിൽ നടത്തി. സംസ്ഥാന ഡയറക്ടർ റവ.ഫാ.ജോബി പുച്ചു കണ്ടത്തിൽ, ബിനോയ് പള്ളിപറമ്പിൽ, ഷിനോമോളത്ത്, ഫ്രാൻസീസ് കൊല്ലറേട്ട്, ജോൺസൻ കാഞ്ഞിരക്കാട്ട്, ആശിഷ് ജോ, റവ.ഫാ.ജിജോ മുട്ടേൽ, റവ.ഫാ.ജോസഫ് അയ്യങ്കനാൽ, ജിമ്മി ഫിലിപ്പ്, പ്രകാശ് തോമസ്, സി.ഷെനി ടvന, ആൻസ് മാത്യം എന്നിവരുടെ പ്രസംഗത്തോടൊപ്പം ശാഖാഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സമ്മേളനത്തിനു ശേഷം കബറിടത്തിങ്കൽ നടന്ന പ്രാർത്ഥനക്ക് റവ.ഫാ.അബ്രാഹം വെട്ടു വയലിൽ നേതൃത്വം നലകി. തുടർന്ന് നടന്ന ദിവ്യബലിക്ക് ചങ്ങനാശ്ശേരി അതിരൂപത ഡയറക്ടർ റവ.ഫാ ജോബി കറുകപ്പറമ്പിൽ മഖ്യ കാർമികത്വം വഹിച്ചു. ഉച്ചക്ക് ശേഷം സംസ്ഥാന മാനേജിംഗ് കമ്മിറ്റിയും പ്രസ്തുത വേദിയിൽ ചേർന്നു. ആർപ്പൂക്കര ഇടവക വികാരി റവ.ഫാ.തോമസ് തെക്കേക്കരയുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ കാര്യപരിപാടികൾക്ക് നേതൃത്വം നല്കി.